തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് ഒരു ദശാബ്ദത്തിനുശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഗേറ്റ് തുറന്നത്. ......
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിന് (16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തിൽ ആറുമാസത്തേക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ പ്രതികരണവും ഉപയോഗവും വിലയിരുത്തിയ ശേഷം സ്റ്റോപ്പ് സ്ഥിരപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സ്ഥിരം ട്രെയിൻ യാത്രക്കാരുടെയും വിവിധ യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി ഉണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ......
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ......
പത്ത് വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിൽ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിലും മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചതുമായ സന്തോഷം ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. തുമാമ മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മധുരം വിതരണം ചെയ്ത് പ്രവർത്തകരും നേതാക്കളും സന്തോഷം പങ്കുവെച്ചു.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയിക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ......
ദോഹ: മുപ്പത്തി അഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്ന കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണാലയമായ യുവത ബുക്ക് ഹൌസിന്റെ സ്റ്റാൾ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് കെ എൻ സുലൈമാൻ മദനി ഉദ്ഘാടനം ചെയ്തു. എ അബ്ദുസ്സലാം സുല്ലമി രചിച്ച സമ്പൂർണ ഹദീസ് ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശനം കെ എൻ സുലൈമാൻ മദനി അബ്ദുൽ റഹീം ഫാറൂഖിക്ക് നൽകി നിർവഹിച്ചു . ......
ദോഹ: ഉപഭോക്താക്കൾക്ക് ശുദ്ധവും ഗുണമേന്മ ഉറപ്പുള്ളതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി SPARCO MILL ദോഹയിലെ ബർവ വില്ലേജിൽ പ്രവർത്തനം ആരംഭിച്ചു. മാനേജ്മെന്റ് പ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ സൈനുൽ ആബിദീൻ സഫാരിയാണ് ഉത്ഘാടനം നിർവഹിച്ചത്. ......
കൊച്ചി: മോഡലിങ് വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മൂന്നാമത്തെ യുവതിയും അറസ്റ്റിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ......
അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിലാണ് കൗമാരക്കാരായ രണ്ടുപേർ വെടിയുതിർത്തത്. ഇവർ പിന്നീട് ജീവനൊടുക്കുകയും ചെയ്തു. ......
കോഴിക്കോട്: ചെറുവണ്ണൂരിൽ ഗർഭിണിയായ യുവതി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തീപിടിച്ച കാറിനകത്ത് നിന്ന് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ......
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ലോകം വലിയതോതിൽ ചേരിതിരിയലുകളെ നേരിടുന്ന ഈ കാലഘട്ടത്തിൽ, ആഗോള ദക്ഷിണ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറുന്നു. വിതരണ ശൃംഖലയിലെ തടസങ്ങൾ, ഊർജ്ജ പ്രതിസന്ധി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയാൽ വലയുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ വെറും വാചകക്കസർത്തുകൾക്ക് അപ്പുറം പ്രായോഗിക പരിഹാരങ്ങൾ നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിനായി ഇന്ത്യയെയാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ നിന്നും, ഏത് പ്രതിസദ്ധികളിലും കൃത്യമായി ഇടപെടാൻ ശേഷിയുള്ള ഒരു രാജ്യമായി ഇന്ത്യ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ......